Tuesday, July 16, 2013

Social Action Group (shastra) P.T.Bhaskara Panikkar Smaraka - Bhalashastra Pariksha-2013- IV

7. മലയാളഭാഷാചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം




ദ്രാവിഡഭാഷാ ഗോത്രത്തി ൾപ്പെടുന്ന ഒരു ആധുനിക  ഭാഷയാണ് മലയാളം. . ഡി ൻപതാം നൂറ്റാണ്ടിലാണ്] മലയാള ഭാഷ തമിഴിന്റെയോ ദ്രാവിഡത്തിന്റെയോ ഒരു ഉപഭാഷ എന്ന നിലയി പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ്പൊതുവായ നിഗമനം. മലയാള ഭാഷയി എഴുതപ്പെട്ട ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവർത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ്‌ . .ഡി. 829 ആണ് ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടി തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിൻറെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12 ശതകത്തി ചീരാമ എഴുതിയ  രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയി ഏറ്റവും പുരാതനമായ  കൃതി ഇതാണെങ്കിലും 11 ശതകത്തി തോല രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കംആട്ടപ്രകാരത്തി അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങ കാണാവുന്നതാണ്. അതിനു മുൻപ് തന്നെ തമിഴ്-മലയാളങ്ങ വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്നുഎന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാർക്കിടയിലുണ്ട്.

മലയാള ഭാഷയുടെ ഉല്പത്തി സിദ്ധാന്തങ്ങ

മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങ ഇവയാണ്:
  • ഉപഭാഷാവാദം 
  • പൂർവ-തമിഴ് മലയാള വാദം
  • മിശ്രഭാഷാവാദം
  • സ്വതന്ത്രഭാഷാവാദം
  • സംസ്കൃതജന്യ വാദം

ഉപഭാഷാവാദം

പ്രധാന ലേഖനം: ഉപഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് 'ഉപഭാഷാവാദം'. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയി രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് സിദ്ധാന്തം വിശദീകരിക്കുന്നു. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെർമൻ ഗുണ്ടർട്ട തുടങ്ങിയവ ഇക്കാര്യം ആനുഷംഗികമായി പരാമർശിക്കുന്നുണ്ടെങ്കിലും കാൾഡ്വൽ ആണ് ഗവേഷണരൂപത്തി ആദ്യമായി വാദം ഉന്നയിച്ചത്.

പൂർവ-തമിഴ് മലയാള വാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളി ശ്രദ്ധേയമായ ഒന്നാണ്‌ 'പൂർവ്വ തമിഴ്-മലയാള വാദം'. പൂർവ്വദ്രാവിഡഭാഷയി നിന്ന് കന്നഡവും തെലുങ്കും വേർപിരിഞ്ഞതിനു ശേഷം പൂർവ തമിഴ്-മലയാളം എന്ന ഒരു പൊതു ഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ് സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂർവ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂർവ്വഘട്ടമായി വിശദീകരിക്കുന്നവരി പ്രമുഖ .വി. രാമസ്വാമി അയ്യ, കാമി സ്വലബി, എസ്.വി. ഷണ്മുഖം മുതലായവരാണ്‌.(വിശദ പഠനത്തിന് പൂർവ-തമിഴ് മലയാള വാദംനോക്കുക.)

മിശ്രഭാഷാവാദം

പ്രധാന ലേഖനം: മിശ്രഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് 'മിശ്രഭാഷാവാദം'. ചെന്തമിഴി സംസ്കൃതം കലർന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ്[3] ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തിക.(വിശദ പഠനത്തിന് മിശ്രഭാഷാവാദംനോക്കുക.)

സ്വതന്ത്രഭാഷാവാദം

പ്രധാന ലേഖനം: സ്വതന്ത്രഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് സ്വതന്ത്ര ഭാഷാവാദം . തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയി രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ സിദ്ധാന്തം നിരാകരിക്കുന്നു. അതി പ്രാചീനകാലം മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന നിഗമനമാണ് സ്വതന്ത്ര ഭാഷാവാദത്തിൻറെ വക്താക്ക മുന്നോട്ടു വെച്ചിട്ടുള്ളത്. പൂർവദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂ കൃഷ്ണപിഷാരടി ,കെ. ഗോദവർമ്മ, ഡോക്ട കെ.എം. ജോർജ്ജ്[4], ഉള്ളൂ എസ്. പരമേശ്വരയ്യ[5], സി.. ൻറണി(ഭാഷാസംക്രമണ വാദം) മുതലായ ഭാഷാപണ്ഡിതൻമാർ കണക്കാക്കുന്നത്. എന്നാ ഭാഷാപണ്ഡിതൻമാർക്കിടയിൽ തന്നെ അവരുടേതായ ചെറിയചെറിയ അഭിപ്രായ വ്യത്യാസങ്ങ ഇക്കാര്യത്തി നിലനിൽക്കുന്നുമുണ്ട്.(വിശദ പഠനത്തിന് സ്വതന്ത്രഭാഷാവാദംനോക്കുക.)

സംസ്കൃതജന്യവാദം

പ്രധാന ലേഖനം: സംസ്കൃതജന്യ വാദം
മലയാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. സംസ്കൃതപ്രഭവവാദികളുടെ അഭിപ്രായത്തി സംസ്കൃതമാണ് മലയാളത്തിന്റെ മൂലഭാഷ. സംസ്കൃതം ദേവഭാഷയാകയാ മലയാളമടക്കമുള്ള ഭാഷക സംസ്കൃതത്തി നിന്നാണ്ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്കൃത പണ്ഡിതന്മാർക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങ സംസ്കൃതപദങ്ങളോ സംസ്കൃതജന്യപദങ്ങളോ ആണ്എന്നതാണ്വാസ്തവം. സംസ്കൃതാതിപ്രസരമാണ്പണ്ഡിതന്മാരേയും സാധാരണജനങ്ങളേയും ഒരുപോലെ വിശ്വാസത്തിലേക്ക് നയിച്ചത്.(വിശദ പഠനത്തിന് സംസ്കൃതജന്യവാദംനോക്കുക.)

ഭാഷോല്പത്തി-നിഗമനം

പൂർണ്ണമായി തീർച്ചയാക്കപ്പെട്ടിട്ടില്ലാത്ത സിദ്ധാന്തങ്ങളുടെ ശരി തെറ്റുക അന്വേഷിക്കുന്നതിനേക്കാ അവ കൈകാര്യം ചെയ്തിട്ടുള്ള വിവിധ തെളിവുകളുടെ അടിത്തറയി ഊന്നി നിന്ന്, ഡി ൻപതാം നൂറ്റാണ്ടി സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു ഭാഷയായി മലയാളം രൂപപ്പെട്ടുതുടങ്ങി എന്ന നിഗമനത്തി എത്തിച്ചേരാവുന്നതാണ്.

ഭാഷാപുരോഗതി പന്ത്രണ്ടാം നൂറ്റാണ്ട് വരെ

ദക്ഷിണഭാരതത്തിന്റെ തെക്കേഭാഗം  ആദികാലം മുതൽക്കേ  ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. രാജവംശങ്ങ മൂവേന്തന്മാ എന്നാണ് സംഘ സാഹിത്യത്തി അറിയപ്പെടുന്നത്.   രാജവംശങ്ങളാകട്ടെ പരസ്പരം കലഹിച്ചും അന്യോനം മേൽക്കോയ്മ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. ഒരു കാലയളവി അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണയുമായിരുന്നു. ഒരു കാരണത്താ തന്നെ എല്ലാ തമിഴ്നാട്ടുകാർക്കും പരസ്പരസംസർഗ്ഗം ആവശ്യമായും വന്നിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നിങ്ങനെയുള്ള പ്രധാന തമിഴ് കൃതിക കേരളദേശത്തി സൃഷ്ടിക്കപ്പെട്ടവയും ആയിരുന്നു. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത് പെരുമാക്കന്മാ ഭരിച്ചിരുന്നതും കാലത്തു തന്നെയായിരുന്നു. രാഷ്ട്രകൂട, ചാലൂക്യ എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താലും ചില വംശങ്ങ ക്ഷയിക്കുകയും ചെയ്തതിനാലും പതിനൊന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിക്കുകയുമായിരുന്നു. ഏതാണ്ട് ഇതേ കാലയളവിലാണ്  അവസാനത്തെ പെരുമാളായ ഭാസ്കരരവിവർമ്മ ചേരമാ പെരുമാ സ്വരാജ്യം മുഴുവ മക്കൾക്കും മരുമക്കൾക്കും പകുത്തുകൊടുത്തതോടെ രാജ്യകാര്യങ്ങൾക്കായെങ്കിലും തമിഴ്നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം ഇല്ലാതാകുകയായിരുന്നു. ദുർഘടമായ കിഴക്ക മലക താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂർവ്വവുമായി. ഭാഷാപരമായി ദേശ്യഭേദങ്ങ ർദ്ധിച്ചുവരുന്നതിനു അകൽച്ച ഒരു കാരണമായി എന്നു വേണം കരുതുവാ.

പദ്യഭാഷയും ഗദ്യഭാഷയും

മലയാളഭാഷയുടെ വളർച്ചയെ സാഹിത്യ ചരിത്രകാരൻമാർ പ്രധാനമായി മൂന്ന്ശാഖകളായാണ്തിരിച്ചിട്ടുള്ളത്‌. 1) പാട്ടു ഭാഷ 2) മണിപ്രവാള ഭാഷ 3) ഗദ്യഭാഷ. ഗദ്യഭാഷക്കു തന്നെ ശാസനഗദ്യം എന്നും നമ്പ്യാന്തമിഴ് എന്നും പല തരംതിരിവുകളുണ്ട്‌.

No comments:

Post a Comment