8.കേരളത്തിലെ ഗ്രന്ഥശാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം
കേരളത്തിലെ ഗ്രന്ഥശാലകൾ അംഗങ്ങളായുള്ള വിദ്യാഭ്യാസവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഒരു സംഘടനയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഥവാ കേരള ഗ്രന്ഥശാലാസംഘം എന്ന പേരിൽ അറിയപ്പെടുന്നത്. ചരിത്രം
1829 ൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. സ്വാതിതിരുനാൾ തിരുവിതാംകൂർ രാജാവായിരുന്ന കാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടു. ഇതിനെത്തുടർന്നു്, രാജഭരണകാലത്ത് അവരുടെ പ്രോത്സാഹനവും പിൽക്കാലത്തു് പുരോഗമനചിന്താഗതിക്കാരായ ജനങ്ങളുടെ പരിശ്രമവും മൂലം, കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെടുകയുണ്ടായി. 1937 ജൂൺ
14 ന് കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോടു വച്ച് ഒന്നാം മലബാർ വായനശാല സമ്മേളനം നടന്നു. കെ. ദാമോദരൻ കാര്യദർശിയും ഇ. രാമൻ മേനോൻ അദ്ധ്യക്ഷനുമായുള്ള ‘മലബാർ വായനശാല സംഘം’ ആ സമ്മേളനത്തിൽ വച്ച് രൂപീകരിക്കപ്പെട്ടു. ഇതേ കാലയളവിൽ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന ഉണ്ടാകുകയും ‘ഗ്രന്ഥവിഹാരം‘ എന്ന ഒരു ത്രൈമാസിക അവിടെ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.
തിരുവിതാംകൂറിൽ 1945 സെപ്തംബർ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു ‘ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടി. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ ആ യോഗത്തിൽ പങ്കെടുത്തു. യോഗം ഉത്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വമി അയ്യർ ആയിരുന്നു. പി.എൻ. പണിക്കർ സെക്രട്ടറിയും അഡ്വ. പി. കുഞ്ഞൻ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയൽ ഭരണസമിതിയാണ് പ്രസ്തുത സമ്മേളനത്തിന് നേത്യത്വം നൽകിയത്. അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൌൺസിൽ ആയി പരിണമിച്ചത്. പി.എൻ. പണിക്കർ എന്ന ക്രാന്തദർശിയായ മനുഷ്യന്റെ അക്ഷീണ പ്രയത്നത്താൽ 1945ൽ
അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം ആണ് കേരള ഗ്രന്ഥശാലാസംഘം ആയി മാറിയത്. ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948ൽ
അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതേ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സ്ഥാപനം 1950-ൽ
തിരു-കൊച്ചി ഗ്രന്ഥശാലാസംഘം ആയും കേരള സംസ്ഥാനരൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം ആയും രൂപാന്തരം പ്രാപിച്ചു.
രാഷ്ട്രീയകാരണങ്ങളാൽ 1977-ൽ
കേരള ഗ്രന്ഥശാലാസംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് പ്രകാരം 1991ൽ
കേരള ഗ്രന്ഥശാലാസംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. അംഗ ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണകർത്താക്കളായി.
നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്. 1970 ൽ ‘വായിച്ചു വളരുക’ എന്ന സന്ദേശമുയർത്തി കേരള ഗ്രന്ഥശാലസംഘം രജത ജൂബിലി ആഘോഷിച്ചു. 1977 ൽ കേരള ഗ്രന്ഥശാലസംഘത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് യു. എൻ. ഒ . റോപ് സ്കായ അവാർഡ് നൽകി. 1989 -ൽ കേരള നിയമസഭയിൽ ‘കേരള ഗ്രന്ഥശാല നിയമം’ അവതരിപ്പിക്കുകയും 1994 -ൽ അത് നടപ്പിലാക്കുകയും ചെയ്തു.‘വിജ്ഞാനം വികസനത്തിന് ‘ എന്ന കാഴ്ചപ്പാടുമായി 1995 ൽ
കേരള ഗ്രന്ഥശാല സംഘം സുവർണ്ണ ജൂബിലി ആഘോഷിച്ചു.
പുരസ്കാരങ്ങൾ
- 1975-ൽ സാക്ഷരതാപ്രവർത്തനത്തിന് യുനെസ്കോയുടെ 'ക്രൂപ്സ്കായ' അവാർഡ് കേരള ഗ്രന്ഥശാലാസംഘത്തിന് ലഭിച്ചു.
No comments:
Post a Comment