9. 2013
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ചൊവ്വാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2013 (MMXIII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ
2013-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിമൂന്നാമത്തെ വർഷവുമാണിത്.
- 1987ന് ശേഷം ആദ്യമായാണ് 4 അക്കങ്ങളും വ്യത്യസ്തമായി ഒരു വർഷം വരുന്നത്, 2013.
- ഐക്യരാഷ്ട്രസഭ ജലസഹകരണ വർഷമായി (International Year of Water Co-opertion) പ്രഖ്യാപിച്ചു.[1]
- മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സംഘടന (Commonwealth of Independent States) പരിസ്ഥിതി സംസ്കാരത്തിന്റെ വർഷമായി കണക്കാക്കുന്നു
-
-
Silent Valley among Kerala's seven wondersPTI Jan 13, 2009, 03.21pm ISTTHIRUVANANTHAPURAM: The evergreen forests of Silent valley, Sreepadmanabha Swamy temple in the capital and the Jewish Synagogue at Kochi are among the seven wonders of Kerala chosen by viewers of a television channel through SMS and on-line votes.The seven wonders were announced at a function here, attended by Chief Minister V S Achuthanandan, Home and Tourism Minister Kodiyeri Balakrishnan, Culture Minister M A Baby, noted film director Adoor Gopalakrishnan and magician Gopinath Muthukkad.The other four wonders selected by viewers are the Periyar Wildlife sanctuary, Alappuzha, Kumarakom backwaters and snake temple at Mannarasala near Haripad in Alappuzha district
1. പെരിയാർ വന്യജീവി സങ്കേത
2. കുമരകം
3. പത്മനാഭസ്വാമി ക്ഷേത്രം
4. മണ്ണാറശ്ശാല ക്ഷേത്രം
5. മൂന്നാർ
6. മട്ടാഞ്ചേരി സിനഗോഗ്
7. സൈലന്റ്‌വാലി ദേശീയോദ്യാനംപെരിയാർ കടുവ സംരക്ഷിത പ്രദേശംവിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 27 പ്രദേശങ്ങളിലൊന്നാണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം(Periyar Tiger Reserve). 777 ച.കി.മീ വിസ്തൃതിയുള്ള ഈ പ്രദേശം. നിരവധി തദ്ദേശീയങ്ങളായ സസ്യങ്ങളേയും ജീവികളേയും ഉൾക്കൊള്ളുന്നു.ഡിസംബർ-ജനുവരി മാസങ്ങളിൽ 15° സെൽഷ്യസും ഏപ്രിൽ-മെയ് മാസങ്ങളിൽ 31° സെൽഷ്യസും വരെ ആണിവിടുത്തെ താപനില. പ്രതിവർഷം 3000 മില്ലിമീറ്റർ മഴവരെയും ലഭിക്കാറുണ്ട്. ആന സംരക്ഷണ പദ്ധതി(Project Elephant) പ്രദേശമായും ഈ സ്ഥലത്തെ നിർവചിച്ചിരിക്കുന്നുചരിത്രം
1985-ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചതോടു കൂടിയാണ് ഈ പ്രദേശത്തിന്റെ ആധുനിക ചരിത്രം ആരംഭിച്ചത്. 1899-ൽ തന്നെ ഈ പ്രദേശം തടാക സമീപ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. 1933-ൽ എസ്.സി. എച്ച്. റോബിൻസൺ എന്ന വെള്ളക്കാരന്റെ തീരുമാനപ്രകാരം ഈ പ്രദേശത്തെ വിനോദസ്ഥലമായി(Game Sanctuary) പ്രഖ്യാപിക്കുകയും തുടർന്ന് ഒരു കൊല്ലത്തിനകം നെല്ലിക്കാംപട്ടി വിനോദ കേന്ദ്രമായിത്തീരുകയും ചെയ്തു. 1950-ൽ പെരിയാർ വന്യജീവി കേന്ദ്രം എന്ന പുതിയ രൂപാന്തരം പ്രാപിച്ചു. 1978 -ൽ പെരിയാർ കടുവാ സംരക്ഷിതപ്രദേശം എന്ന നിലയിലേക്കുള്ള അറിയിപ്പുണ്ടാകുകയും നാലു കൊല്ലത്തിനു ശേഷം ദേശീയോദ്യാനം എന്നനിലയിൽ കാതലായ പ്രദേശങ്ങളുടെ അറിയിപ്പുണ്ടാകുകയും ചെയ്തു. 1991-ൽ ആന സംരക്ഷിത പ്രദേശം എന്ന പരിധിക്കുള്ളിൽ പെടുത്തുകയും അഞ്ചു കൊല്ലത്തിനു ശേഷം പരിസ്ഥിതി പോഷണ പ്രദേശം എന്ന പരിധിക്കുള്ളിൽ പെടുത്തുകയും ചെയ്തു. 2001-ൽ കിഴക്കൻ പെരിയാർ, പടിഞ്ഞാറൻ പെരിയാർ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചു.
ഭൂമിശാസ്ത്രം
കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്. പമ്പ, പെരിയാർ എന്നീ നദികളാണ് പ്രദേശത്തുള്ളത്.
430 ച.കി.മീ വരുന്ന കാതൽ പ്രദേശവും(Core zone), പെരിയാർ തടാകത്തിനു ചുറ്റുവട്ടത്തിലുള്ള 55 ച.കി.മീ വരുന്ന വിനോദ പ്രദേശവും(Tourism Zone), 347 ച.കി.മീ വരുന്ന സഹായവന പ്രദേശങ്ങളും(Buffer Zone) ഉൾപ്പെടുന്നു.
കാതൽ പ്രദേശം തികച്ചും സംരക്ഷിതമാണ് മനുഷ്യസാമീപ്യം ഇല്ലാത്ത ഇവിടം കന്യാവനങ്ങളായി കരുതപ്പെടുന്നു. സഹായവനപ്രദേശങ്ങളിലാണ് ശബരിമലയുൾപ്പെടുന്നത്. വിനോദ പ്രദേശങ്ങളും സഹായവനങ്ങളായാണ് കണക്കാക്കുന്നത്.
ജൈവജാലങ്ങൾ
ഏഴുതരം വനങ്ങളെങ്കിലും ഇവിടെ ഉണ്ടെന്നു കരുതുന്നു.
- പടിഞ്ഞാറൻ തീര ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
- പടിഞ്ഞാറൻ തീര അർദ്ധ നിത്യഹരിത വനങ്ങൾ
- തെക്കൻ ആർദ്ര ഇലകൊഴിയും വനങ്ങൾ
- തെക്കൻ ഉന്നത ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
- തെക്കൻ ഈർപ്പ സമ്മിശ്ര ഉഷ്ണിത പുഷ്പിത വനങ്ങൾ
- തെക്കേ ഇന്ത്യൻ അർദ്ധ-ഉഷ്ണമേഖലാ കുന്നിൻ പുൽമേടുകൾ
- തെക്കൻ ഈർപ്പ സമ്മിശ്ര പുഷ്പിക്കും പുൽമേടുകൾ
സസ്യങ്ങൾ
വിത്തിനു തോടുള്ള ഇനം സസ്യങ്ങൾ 1970 വംശങ്ങൾ ഇവിടെ ഉണ്ടെന്നു കരുതുന്നു. വിത്തിനു തോടില്ലാത്തയിനം മൂന്നിനം സസ്യങ്ങളും ഇവിടെ ഉണ്ട്. പരാഗിത സസ്യങ്ങൾ 173 വംശങ്ങളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പെരിയാർ കടുവ സംരക്ഷിതപ്രദേശത്തു മാത്രം കാണുന്ന മൂന്നിനം സസ്യങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. Mucuna pruriens thekkadiensis, abenaria periyarensis, Syzygium periyarensis എന്നിവയാണവ.
ഒട്ടനവധി ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.
ജീവികൾ
62 വംശങ്ങൾ സസ്തനികൾ, 320 ഇനം പക്ഷികൾ, 45 ഇനം ഉരഗങ്ങൾ, 27 ഇനം ഉഭയജീവികൾ, 38 ഇനം മത്സ്യങ്ങൾ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
നട്ടെല്ലുള്ള ജീവികളുടെ ഉയർന്ന എണ്ണം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. നട്ടെല്ലില്ലാത്തവയായ ഒച്ചുകൾ മുതലായവയും ഇവിടെ ഉണ്ട്. 160 ഇനം ചിത്രശലഭങ്ങളേയും ഇവിടേ കണ്ടെത്തിയിരിക്കുന്നു.
കടുവ ആഹാരശൃംഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്നതിനാൽ ചെറിയ ഇനം സസ്തനികൾ വരെ ഇവിടെ ഏറ്റവും സൂക്ഷ്മതയോടെ ആണ് പരിപാലിക്കപ്പെടുന്നത്. ആന, മ്ലാവ്,കാട്ടുപോത്ത്, കേഴ, കൂരൻ, സിംഹവാലൻ കുരങ്ങ്, വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന വരയാട് എന്നിവയെ എല്ലാം ഈ പ്രദേശത്ത് കണ്ടുവരുന്നു.
നീലഗിരി തേവാങ്ക്, പാറാൻ മുതലായവയും ഈ പ്രദേശത്തു കാണുന്നു. ഡോ. സാലിം അലി കണ്ടെത്തിയ പഴംതീനി വവ്വാലിനേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
കട്ടിയേറിയ വനങ്ങളായതിനാൽ കടുവകളെ നേരിട്ടു കണ്ടെണ്ണാൻ കഴിയുകയില്ലങ്കിലും, പാദമുദ്രകൾ, നഖം ഉരച്ച പാടുകൾ, വിസർജ്യങ്ങൾ എന്നിവയുടെ പഠനത്താൽ കടുവകളുടെ എണ്ണം 50 എങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.
സാംസ്കാരിക പ്രാധാന്യം
തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായ ശബരിമല, പെരിയാർ കടുവാ സംരക്ഷിത പ്രദേശത്താണ്. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്നു കരുതുന്ന മംഗളാദേവി ക്ഷേത്രവും ഈ പരിധിക്കുള്ളിൽ വരുന്നു. ഇരുക്ഷേത്രങ്ങളിലേക്കുമുള്ള കനത്ത തീർത്ഥാടന ബാഹുല്യം പദ്ധതി പ്രദേശത്ത് പരിസ്ഥിതി നാശം സൃഷ്ടിക്കുന്നുണ്ട്.
മണ്ണാൻമാർ, പാലിയൻമാർ, ഉരളികൾ, മലയരയൻമാർ, മലമ്പണ്ടാരങ്ങൾ എന്നിവരാണ് പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തു താമസിക്കുന്ന ആദിവാസികൾ വനം തന്നെ ആണ് ഇവരുടെ മുഖ്യ ജീവനോപാധി.
പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർത്തിയാൽ ചതുരശ്രകിലോമീറ്ററുകളോളം വനങ്ങൾ ജലത്തിനടിയിലാകുമെന്നും തത്‌ഫലമായി കടുവകളുടെ അധീന പ്രദേശ പരിധി കുറയുകയും കടുവകളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. മറ്റു ജീവികളേയും ഇതു ദോഷകരമായി ബാധിച്ചേക്കും. വിനോദസഞ്ചാരത്തിനും തീർത്ഥാടനത്തിനും എത്തുന്നവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും ഇവിടുത്തെ ലോലമായ പരിസ്ഥിതിക്കു ദോഷമാകുന്നതായും ഒരു സംഘം ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വനംകൊള്ളക്കാരും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കുമരകം
2.കുമരകം
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ് കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു.പേരിനു പിന്നിൽ
ദ്രാവിഡദേവന്മാരിലൊരാളായ കുമരന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മലദൈവങ്ങളിലൊരാളാണ് കുമരൻ. ഹിന്ദുസംസ്കാരത്തിൽ ലയിച്ച കുമരൻ പിന്നീട് സുബ്രമണ്യനായിത്തീർന്നു.
ചരിത്രം
കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് വ്യക്തമായ രേഖകൾ കുറവാണ്. അതേ പ്രശ്നം തന്നെയാണ് കുമരകത്തിന്റെ ചരിത്രത്തെക്കുറിച്ചും നിലനിൽകുന്നത്. അറബിക്കടൽ പിൻവാങ്ങിയശേഷം രൂപമെടുത്ത വൈക്കം കടുത്തുരുത്തി എന്നീ സ്ഥലങ്ങൾക്കൊപ്പമാണ് കുമരകവും ഉണ്ടായത്. എന്നാൽ ആദ്യകാലത്ത് ഈ പ്രദേശം ചതുപ്പ് നിലങ്ങൾ മാത്രമായിരുന്നു. എ.ജി. ബേക്കർ എന്ന സായിപ്പാണ് ആധുനികകുമരകത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ വരവിനു മുൻപ് ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ചതുപ്പും മറ്റുള്ളവ വെമ്പനാട്ടുകായലിനടിയിലായിരുന്നു. 1847 ലാണ് അദ്ദേഹം കുമരകത്തെത്തുന്നത്. അദ്ദേഹം തിരുവിതാംകൂര് രാജാവിൽ നിന്നും വെമ്പനാട് കായലിന്റെ വടക്ക് കിഴക്കായുള്ള കുമരകത്തിനോട് ചേർന്നുള്ള 500 ഏക്കർ ഭൂമി കൃഷിചെയ്യാനായി പാട്ടത്തിനെടുത്തു. (ആധാരം-11 ആവണി -1022) അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിന്റെ ഭാഗമായി 500 ഏക്കറോളം വരുന്ന ചതുപ്പ് നല്ലവിളവുതരുന്ന കൃഷിഭൂമിയായി. മധ്യഭാഗത്തഅയി തെങ്ങുകൾ വച്ചു പിടിപ്പിച്ച അദ്ദേഹം തെങ്ങുകൾക്ക് ഉപ്പു കാറ്റേൽക്കാതിരിക്കാനും വെള്ളത്തിന്റെ ആക്രമണത്തിൽ നിന്ന് മണ്ണിനെ തടയാനുമായി കണ്ടൽ മരങ്ങൾ വച്ചു പിടിപ്പിച്ചു. തോടുകൾ കീറി 500 ഏക്കർ ഭൂമിയിലേക്കുള്ള ഗതാഗതം സുഗമമാക്കി.
പിൽക്കാലത്ത് നിരവധി സ്വദേശികൾ ബേക്കറുടെ പാത പിന്തുടർന്നു. മറ്റു ചിലരാകട്ടെ കായലിൽ സ്വദേശീയമായ രീതിയുൽ കായൽ നികത്തി കൃഷി ഭൂമി ഉണ്ടാക്കിയെടുത്തു (Reclamation). ചാലയിൽ ഇരവി കേശവ പണിക്കർ എന്ന ദീർഘദർശിയായ കൃഷിക്കാരനാണ് കായൽ നികത്തലിന്റെ പിതാവ്.
ഭൂമിശാസ്ത്രം
കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകി.മീ. വീസ്തീർണ്ണം ഉണ്ട്. ഇതിലെ 24.13 ച.കീ.മീ. വെമ്പനാട് കായലിനടിയിലാണ്. 15.75 ച.കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങൾ ഉണ്ട്. ഇതിൽ ഏക്കർ മുതൽ 400 ഏക്കർ വരെയുള്ളവ ഉൾപ്പെടുന്നു. ഇവയെല്ലാം അമുദ്രനിരപ്പിൽ നിന്ന് അരയടിയോളം താഴയാണ് എന്നുള്ളതാന് വലിയ പ്രത്യേകത. സമുദ്ര ജലം കയറാതിരിക്കാനായി ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്.
ഗ്രാമപ്രദേശത്തെ ആവാസസ്ഥലം ഏകദേശം 1179 ഹെക്ടറോളം വരും. മൊത്തം വിസ്തീർണ്ണത്തിന്റെ 24%മാണിത്. ഈ ഗ്രാമങ്ങൾ തന്നെയും ചെറിയ തോടുകൾ കൊണ്ട് വെട്ടിമുറിക്കപ്പെട്ടരീതിയിലാണ്.
പരിസ്ഥിതി
കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വാസഗൃഹമാണ്. പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണൽ ദ്വീപിലും ധാരാളം പക്ഷികൾ എത്താറുണ്ട്. വേമ്പനാട്ട് കായൽ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീൻ, ചെമ്മീൻ, കരിക്കാടി, കക്ക, എന്നിവ വേമ്പനാട് കായലിൽ സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവർത്തനഫലമായി ഇപ്പോൾ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നിരുന്നാലും, ടൂറിസത്തിന്റെ അതിദ്രുതമായ വളർച്ചയുടെ ഫലമായി പാരിസ്ഥിതികാഘാതം ഇന്ന് കുമരകത്ത് അനുഭവപ്പെടുന്നുണ്ട്.
കാലാവസ്ഥ
ഭൂമിശാസ്ത്രപരമായ സ്ഥാനം കുമരകത്തിൻ സമുദ്രതീരത്തിന്റെ കാലാവസ്ഥ നൽകുന്നു. കായലിനരികിലെ സ്ഥാനം ചൂടുകുറക്കാൻ സഹായകരമാണ്. ഊഷ്മാവ് 22 നും 34 നും ഇടക്കാണ് (ഡിഗ്രി സെൽഷ്യസ്) ഏറ്റവും ചൂട് കൂടുതൽ അനുഭവപ്പെടുന്നത് ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ്. ജൂൺ മുതൽ ജൂലൈ വരെയുള്ള കാലം മഴ ലഭിക്കുന്നു. ജൂൺ മുതലാരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം മഴകൊണ്ട് കേരളത്തിലെ ഏത് ഗ്രാമത്തേയുമെന്നപോലെ കുമരകത്തേയും അനുഗ്രഹിക്കുന്നു. പിന്നീടുണ്ടാകുന്ന മഴ വടക്കുകിഴക്കൻ മൺസൂണിലാണ് ലഭിക്കുന്നത്.
സാമ്പത്തിക രംഗം
വിനോദസഞ്ചാരത്തിനു പുറമേ കൃഷിയിൽ നിന്നും കുമരകത്തിന് വരുമാനം ലഭിക്കുന്നു. കണ്ടൽ കാടുകളും നെൽ വയലുകളും തെങ്ങിൻ തോപ്പുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം. ഇഴപിരിയുന്ന ജലപാതകളും കനാലുകളും ഇവിടത്തെ കൃഷിഭൂമികൾക്ക് ജലം എത്തിക്കുന്നു. കുമരകത്തിന്റെ സന്തുലിതമായ മദ്ധ്യരേഖാ കാലാവസ്ഥ ചെടികളുടെയും മരങ്ങളുടെയും വളർച്ചയ്ക്ക് അനുയോജ്യമാണ്.
കൃഷി
നെൽകൃഷി
നെല്ലാണ് ഏറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന ധാന്യം. 57 ശതമാനത്തിൽ കൂടുതൽ നെൽകൃഷിയാണ് കുമരകത്ത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത നെൽകൃഷിക്ക് അനുയോജ്യമാണ്. വിരിപ്പൂ (മേയ്-സെപ്റ്റംബർ), പുഞ്ച (നവംബർ-മാർച്ച്) എന്നിങ്ങനെ രണ്ട് തവണ (മേയ്-സെപ്റ്റംബർ) കൃഷി ഇറക്കുന്നു. കൃഷിയിടങ്ങളേ ചെറിയ പാടശേഖരങ്ങളായി തിരിച്ചാൺ കൃഷി ചെയ്യുന്നത്. ഏകദേശം 45 പാടശേഖരങ്ങളും മേൽനോട്ടത്തിനായി അത്ര തന്നെ സമിതികളും ഉണ്ട്.വിളവ് സാധാരണയായി 3.3 ടൺ/ഹെക്റ്റർ ആണ്. ഇത് സംസ്ഥാനശരാശരിയായ 2 ടന്ൺ/ഹെക്റ്ററിനേക്കാൾ വളരെയധികമഅണ്. കൃഷിയിറക്കുന്ന രീതി
കളയും ചണ്ടിയും കളയൽ
മഴക്കാലത്ത് കൃഷിശേഖരങ്ങൾ കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ നിറഞ്ഞിരിക്കും. ഇവയെ നീക്കം ചെയ്യുകയാണ് ആദ്യത്തെ ജോലി
ബണ്ടുകളുടെ നിർമ്മാണം
വെള്ളം സമുദ്രത്തിൽ നിന്ന് കയറാതിരിക്കാനായി ബൻഡുകൾ നിർമ്മിച്ചിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിൽ പ്രധാനമാണ്. ഇവയുടെ അറ്റകുറ്റപ്പണികൾ ചെയ്യലാണ് അടുത്തതായി നിര്വഹിക്കുന്നത്.
നീർവറ്റിക്കൽ ലേലം
പാട്ശേഖരത്തെ ജലം വറ്റിക്കാനുള്ള ജോലി ലേലം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പുഞ്ച ഓഫീസർ എന്ന പേരുള്ള പ്രത്യേക റവന്യൂ ജോലിക്കാരനാണ് നിര്വഹിക്കുന്നത്. സാധാരണയായി പാടശേഖര സമിതിയിൽ പെട്ട ഏതെങ്കിലും സമിതിക്കാരാണ് ഈ ജോലി ഏറ്റെടുക്കുന്നത്.
ജലം വറ്റിക്കൽ
1-2 ആഴ്ച കൊണ്ട് പാടശേഖരങ്ങൾ പൂർണ്ണമായും ജലവിമുക്താക്കുന്നു. ചെലവുകൾ സഹകരണാടിസ്ഥാനത്തിലാണ് ചെയ്യുന്നത് ഈ സമയത്ത് പുറത്തേക്കൊഴുക്കുന്ന ജലത്തിൽ നിന്ന് മത്സ്യബന്ധനവും നടത്താറുണ്ട്. ഇത് സാധാരണയായി ലേലം കൈക്കൊണ്ടയാളുടെ അധികാര പരിധിയിൽ വരുന്നു ആദ്യകാലങ്ങളിൽ കാൽചക്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ന് വൈദ്യുത, ഡീസർ പമ്പുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. ചെറിയ കൃഷിക്കാരായാലും വലിയ കൃഷിക്കാരായാലും ഒരുമിച്ചുള്ള സ്ഥലമായതിനാൽ ഒരുമിച്ചേ കൃഷിയിറക്കാനാകൂ എന്നതാണ് ഒരു പ്രധാന പോരായ്മ.
3. പത്മനാഭസ്വാമി ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. പത്മനാഭസ്വാമിയുടെ ഭക്തനായ തിരുവിതാംകൂർ മാർത്താണ്ഡ വർമ്മ മഹാരാജാവ് രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. [. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടിരുന്നു.ദണ്ഡകാരണ്യത്തിൽ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന പുണ്ഡരീകൻ, വ്യാസൻ, ശുകൻ, ശുനകൻ, വസിഷ്ഠൻ, വാത്മീകി തുടങ്ങിയ ഋഷിമാരെ നാരദൻ സന്ദർശിച്ചപ്പോൾ ലോകത്തിലെ ഏറ്റവും പുണ്യ-പുരാതനമായ ക്ഷേത്രം ഏതെന്ന് ആരാഞ്ഞിരുന്നത്രേ. അതിന് നാരദൻ നൽകിയ മറുപടി “അനന്തപുരിയിൽ ശയനം കൊള്ളുന്ന ശ്രീപദ്മനാഭന്റെ ക്ഷേത്രം” ആണെന്നായിരുന്നത്രേ. അനന്തപുരിക്ക് ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിനു പിന്നിലെ ഐതിഹ്യം ഇതാവാം.ദിവാകരമുനിയും അനന്തദർശനവും
മതിലകം രേഖകളിൽ പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്. [4] ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട് മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിക്ക് നിത്യവും ലഭ്യമാകണമെന്ന് മുനി പ്രാർഥിച്ചു. തന്നോട് അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന് ബാലൻ സമ്മതിക്കുകയും ചെയ്തു.
പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത് അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട് ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട് അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു.
വില്വമംഗലവും അനന്തൻകാടും
ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്. [5] ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.[6] അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
പുലയസ്ത്രീയുടെ സഹായം
ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻ കാട്ടിലേക്ക് വലിച്ചെറിയും [7]എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക് പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം ദർശനം ലഭിക്കുകയും ചെയ്തു.[8]
മുനി പിന്നീട് ഭഗവദ് ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ് തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഭഗവത് സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലുപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന് പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയത് എന്നു ഐതിഹ്യം. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു.
ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്.[11] പൗരാണികമായി തന്നെ പുകൾപെറ്റ മഹാക്ഷേത്രം. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനവുമുണ്ട്. മാർത്താണ്ഡവർമ മഹാരാജാവാണ് ക്ഷേത്രം ഇന്നു കാണുന്ന വിധം പുനരുദ്ധരിച്ചത്. [12] എന്നാൽ അതിന് ഏതാണ്ട് 600 വർഷങ്ങൾക്കു മുമ്പ് വേണാടു ഭരിച്ചിരുന്ന കോത കേരളവർമ (എ.ഡി.1127-1150) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പുനരുദ്ധരിച്ചതായും സ്യാനന്ദൂര പുരാണ സമുച്ചയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. [13] അതിനർഥം അതിലും നൂറ്റാണ്ടുകൾക്കു മുമ്പ് ക്ഷേത്രം സ്ഥാപിച്ചിരിക്കണം. [14]
തൃപ്പടിദാനം
കൊല്ലവർഷം 925 മകരം അഞ്ച് പൂർവപക്ഷ സപ്തമിയിൽ ബുധവാരേ രേവതി നക്ഷത്രം.
1750 ജനുവരി മാസം അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവ് ശ്രീപദ്മനാഭ ദാസനായി ‘തൃപ്പടിദാനം’ ചെയ്ത മുഹൂർത്തം.[15] [16]അദ്ദേഹം അന്നോളം പിടിച്ചേടുത്ത നാട്ടുരാജ്യങ്ങൾ എല്ലാം ചേർത്ത് (തോവാള മുതൽ കവണാറു (മീനച്ചിലാർ) വരെയുള്ള രാജ്യം) ശ്രീപദ്മനാഭന് സമർപ്പിച്ച ദിവസം. ചങ്ങനാശ്ശേരി തലസ്ഥാനമായുള്ള തെക്കുകൂർ രാജ്യം ആക്രമിച്ച് കീഴടക്കിയതിനുശേഷമായിരുന്നു ഇത്. രാജകുടുംബത്തിലെ സകല സ്ത്രീപുരുഷന്മാരും അടങ്ങിയ പരിവാരങ്ങളോടെ മഹാരാജാവ് ശ്രീപത്മനാഭനു മുന്നിലേക്ക് എഴുന്നെള്ളി. പരമ്പരാഗതമായി തനിക്കും തന്റെ വംശത്തിനും ചേർന്നതും താൻ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവൻ ശ്രീപത്മനാഭന് അടിയറ വെച്ചു. തുടർന്ന് ഉടവാൾ പദ്മനാഭ പാദങ്ങളിൽ സമർപ്പിച്ച് തിരിച്ചെടുത്ത് “പദ്മനാഭദാസനായി” രാജ്യം ഭരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. [17]
ഉടവാൾ അടിയറവച്ച് ദാനയാധാരം താളിയോലയിൽ എഴുതി നീരും പൂവും ഉടവാളും കൂടി തൃപ്പടിയിൽ വച്ച് മഹാരാജാവ് നമ്രശിരസ്കനായി. തുടർന്ന് പൂജാരിയിൽ നിന്നും ഉടവാൾ സ്വീകരിച്ച് ശ്രീപദ്മനാഭദാസനായി ഭരണം തുടർന്നു. “ശ്രീപദ്മനാഭദാസ വഞ്ചിപാലക മാർത്താണ്ഡവർമ കുലശേഖരപ്പെരുമാൾ” എന്നായി പിന്നത്തെ തിരുനാമം. തന്റെ പിൻഗാമികളും പദ്മനാഭദാസന്മാരായി തുടർന്നു പോരണമെന്ന് അദ്ദേഹം അനുശാസിക്കുകയും ചെയ്തു. തൃപ്പടിദാനത്തിലൂടെ ഭരണകർത്താക്കളുടെ തികഞ്ഞ ഭക്തിയാദരങ്ങൾക്ക് പാത്രമായ മാർത്താണ്ഡവർമ ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയാണെന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്.[18] [19] [20] [21]
ക്ഷേത്രത്തിലെ തീപിടുത്തം
അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ ഭരണകാലത്തിനു തൊട്ടുമുമ്പും, അതിനു വളരെ മുമ്പും തീപിടുത്തമുണ്ടായിട്ടുള്ളതായി ‘മതിലകം ഗ്രന്ഥ വരി’യിൽ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്താളുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ രണ്ടു തവണ തീപിടുത്തം ഉണ്ടായതായി പറയപ്പെടുന്നു.
പുനഃനിർമ്മാണം
ഉദ്ദേശം 1900-ൽ എടുത്ത ചിത്രം.861-ലെ തീപ്പിടുത്തത്തിനു ശേഷമാണ് മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത് ക്ഷേത്രം പുനഃർ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം ക്കുറിച്ചത്. ആകാലത്തു തന്നെയാണ് ക്ഷേത്രഗോപുരത്തിന്റെ അഞ്ചു നിലകളുടെ പണി പൂർത്തിയാക്കിയത്. തുടർന്നുള്ള നിലകളായ ആറ്, ഏഴ് ധർമരാജാവിന്റെ (കൊ.വ.940) കാലത്താണ് പൂർത്തിയാക്കിയത്. ദിവാനായിരുന്ന രാജാകേശവദാസിന്റെ ആജ്ഞാശക്തി ഗോപുര നിർമാണത്തിന് ചൈതന്യവും ശക്തിയും നൽകിയതായി ചരിത്രത്താളുകൾ സാക്ഷ്യം പറയുന്നു. [23] കൊല്ലം 1004-ആമാണ്ടുമുതൽ 1022-ആമാണ്ടുവരെ [24] അനിതരസാധാരണമായ സാമർത്ഥ്യത്തോടും നീതിയോടും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തും ക്ഷേത്രത്തിൽ ധാരാളം നിർമ്മാണപരിപാടികൾ നടത്തിയിരുന്നു. [25]
ക്ഷേത്ര നിർമ്മിതി
108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. നാലുവശവും തമിഴ് ശൈലിയിൽ തീർത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.
ഗോപുരങ്ങൾ
തഞ്ചാവൂർ മാതൃകയിൽ നൂറ് അടിയോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ് കിളിവാതിലുകളോടും മുകളിൽ ഏഴ് സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ് ക്ഷേത്ര ഗോപുരം നിർമിച്ചിട്ടുള്ളത്.
ക്ഷേത്രമതിലകം
ഏതാണ്ട് മൂന്ന് ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രതിഷ്ഠാ മൂർത്തികൾ
- ശ്രീപത്മനാഭസ്വാമി
- ശ്രീ നരസിംഹസ്വാമി
തിരുവമ്പാടി കൃഷ്ണൻ ഉപദേവ പ്രതിഷ്ഠകൾ
നിത്യ പൂജകൾ
പൂജാദികൾ നടത്തുന്നതിന് മംഗലാപുരത്തുകാരായ “അക്കരെ ദേശികൾ”ക്കും, നീലേശ്വരത്തുകാരായ “ഇക്കരെ ദേശികൾ”ക്കും പുഷ്പാഞ്ജലി നടത്തുന്നതിന് വില്വമംഗലത്തിന്റെ പരമ്പരയിൽപെട്ടവർക്കും മാത്രമാണ് അവകാശം.[30] കാസർകോട് കുമ്പളയ്ക്കടുത്തുള്ള അനന്തപദ്മനാഭ ക്ഷേത്രവുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാവുകയാണ്. വില്വമംഗലം സ്വാമിയാണവിടെ പ്രതിഷ്ഠ നടത്തിയത്. ദിവാകര മുനിയും വില്വമംഗല സ്വാമിയാരും രണ്ടല്ല എന്ന് ഇതിൽ നിന്നും ബോധ്യമാവും.
ക്ഷേത്ര തന്ത്രം
ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം ഇരിങ്ങാലക്കുടയിലുള്ള നെടുമ്പിള്ളി തരണനെല്ലൂർ കുടുംബത്തിനാണ്.
ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യർ ആണ് ക്ഷേത്രത്തിലെ പൂജാവട്ടങ്ങൾ ചിട്ടപ്പെടുത്തിയതെനും ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. അഗസ്ത്യരുടെ സമാധി ഹനുമാൻ പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
എട്ടരയോഗം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയുടെ പേരായിരുന്നു എട്ടരയോഗം. ആകെ ഒമ്പതംഗങ്ങളുള്ള സമിതിയിൽ ഒരംഗത്തിന് പൂർണാവകാശമില്ല. തൃപ്പാപ്പൂർ മൂത്ത തിരുവടി എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവിനാണ് പൂർണാധികാരം ഇല്ലാത്തത് . പൂർണാധികാരമുള്ള മറ്റ് എട്ടുപേരിൽ ഏഴുപേർ പോറ്റിമാരും (ബ്രാഹ്മണർ) ഒരാൾ നായർ പ്രമാണിയുമാണ്. കൂവക്കര, അത്തിയറ, കൊല്ലൂർ , മുട്ടവിള, നെയ്താശ്ശേരി, കറുവ, ശ്രീകാര്യാട്ട് എന്നിവരാണ് പോറ്റിമാർ . പള്ളിയാടി കരണാട്ട് കുറുപ്പാണ് നായർ പ്രമാണി. ഈ എട്ടുപേരേക്കാൾ കുറഞ്ഞ സ്ഥാനം മാത്രമേ വേണാട്ടരചന് ഉണ്ടായിരുന്നുള്ളൂ
കോടതി ഇടപെടലുകൾ
2011 ജനുവരി 31 - ന് ക്ഷേത്രം ഏറ്റെടുക്കുവാൻ ഹൈക്കോടതി കേരളാ സർക്കാരിനു നിർദേശം നൽകുകയുണ്ടായി[34][35]. എന്നാൽ ഈ ഹർജിയിൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ക്ഷേത്രത്തിലെ നിലവറകൾ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഈ ഉത്തരവിൻ പ്രകാരം കോടതി തന്നെ നിയോഗിച്ച കമ്മീഷൻ 2011 ജൂൺ 27 - ന് ആദ്യ കണക്കെടുപ്പ് നടത്തി. ക്ഷേത്രത്തിലെ ആറുനിലവറകളിൽ ഒന്നു മാത്രം തുറന്നപ്പോൾ 450 കോടി രൂപയോളം വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവ ലഭിച്ചു[36].
ആകെയുള്ള ആറ് രഹസ്യഅറകളിൽ നാല് അറകൾ തുറന്നു പരിശോധിച്ചപ്പോൾ പൊൻകിരീടവും മാലകളും രത്‌നങ്ങളും ഉൾപ്പെടെ ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തി. പൈതൃകമൂല്യം കണക്കാക്കാതെയുള്ള മൂല്യമാണ് വിലയിരുത്തിയിട്ടുള്ളത്[37]. തന്മൂലം ക്ഷേത്രസുരക്ഷ ശക്തമാക്കുവാൻ സർക്കാർ തീരുമാനിച്ചു.
4.മണ്ണാറശ്ശാല ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള ഒരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. നാഗദൈവങ്ങളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം.
ക്ഷേത്രം
ഈ പ്രശസ്തമായ നാഗരാജ ക്ഷേത്രം മരങ്ങൾ ഇടതിങ്ങി വളർന്ന കാവിന്റെ നടുവിലാണ് സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. കുട്ടികൾ ഉണ്ടാവാനായി സ്ത്രീകൾ ഇവിടെ വന്ന് വഴിപാടുകഴിക്കുന്നു. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ അവർ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള കർമ്മങ്ങൾ നടത്തുന്നു. ഈ കർമ്മങ്ങൾക്ക് മിക്കപ്പോഴും വിശ്വാസികൾ നാഗ പ്രതിമകളെയും കൊണ്ടുവരാറുണ്ട്.
ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിർമ്മിച്ച മഞ്ഞൾ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.
ക്ഷേത്രത്തിൽ എത്താനുള്ള വഴി
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് (ദേശീയപാത 544-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) മൂന്നു കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ മൂന്നര കിലോമീറ്റർ മാത്രമേയുള്ളൂ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
5.മൂന്നാർവിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാർ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.പേരിനു പിന്നിൽ
മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്
ചരിത്രം
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.ഭൂപ്രകൃതിയും കാലാവസ്ഥയും
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 14 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്.
മൂന്നാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
6. മട്ടാഞ്ചേരി സിനഗോഗ്
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി കോർപ്പറേഷന്റെ വടക്കുഭാഗത്തായാണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരി. എറണാകുളം പട്ടണത്തിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകൾ എറണാകുളത്തെ സുഭാഷ് പാർക്കിനടുത്തുള്ള പ്രധാന ബോട്ട് ജട്ടിയിൽ നിന്നും പുറപ്പെടുന്നു
ആകർഷണങ്ങൾ
- മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം) - കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. പോർച്ചുഗീസുകാർ നിർമ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് (1537-1565) 1555-ൽ സമ്മാനിച്ച ഈ കൊട്ടാരം 1663-ൽ ഡച്ചുകാർ പുതുക്കിപ്പണിതതോടെ 'ഡച്ച് പാലസ്' എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവർ ചിത്രങ്ങളും ഇവിടെ ഉണ്ട്.
- പരദേശി സിനഗോഗ് - കോമൺവെൽത്ത് രാജ്യങ്ങളിൽവെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ൽ കൊച്ചിയിലെ മലബാർ യഹൂദൻ ജനങ്ങളാണ് ഈ സിനഗോഗ് നിർമ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വർമ്മ ജൂത സമുദായത്തിനു ദാനം നൽകിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയിൽ ഒരു മതിൽ മാത്രമേ ഉള്ളൂ.
7.സൈലന്റ്‌വാലി ദേശീയോദ്യാനം
കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു.പ്രാധാന്യം
പാരിസ്ഥിതിക പ്രാധാന്യം
ദേശീയോദ്യാനമായുള്ള പ്രഖ്യാപനത്തിനുശേഷമുള്ള ഓരോ വർഷം സൈലന്റ്‌വാലിയിൽ നിന്നും ഓരോ വർഷവും ഓരോ പുതിയ ചെടികളെയെങ്കിലും കണ്ടെത്താറുണ്ട് എന്നത്, പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തിനുള്ള പ്രധാന തെളിവാണ്. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന രണ്ടിനം ചെടികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തവളവായൻ കിളി(Ceylon Frogmouth) എന്ന അത്യപൂർവ്വ പക്ഷിയും ശ്രീലങ്കയിലാണ് സാധാരണ കണ്ടുവരുന്നത്. ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകളിലേക്ക് ഇവ നയിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സൈലന്റ്‌വാലിയിൽ കണ്ടുവരുന്ന സിംഹവാലൻ കുരങ്ങ്(Lion-tailed macaque), നീലഗിരി തേവാങ്ക്(Nilgiri langur)എന്നിവയാകട്ടെ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ചവയാണ്.സാംസ്കാരിക പ്രാധാന്യം
ഇരുളർ, മുകുടർ കുറുമ്പർ മുതലായവരാണ് ദേശീയോദ്യാന പ്രദേശത്ത് വസിക്കുന്ന പ്രധാന ആദിവാസികൾ, ദേശീയോദ്യാനത്തിനു സമീപമുള്ള അട്ടപ്പാടിയാകട്ടെ വിവിധ ആദിവാസി വംശങ്ങൾ ഒരുമിച്ചു പാർക്കുന്നിടവുമാണ്.സൈലന്റ്‌വാലി നേരിടുന്ന വെല്ലുവിളികൾ
കേന്ദ്രസർക്കാർ 1984-ൽ അനുമതി നിഷേധിച്ചെങ്കിലും കേരള വൈദ്യുതി വകുപ്പ് പാത്രക്കടവ് വൈദ്യുത പദ്ധതി പൂർണ്ണമായുപേക്ഷിച്ചിട്ടില്ല. പാത്രക്കടവിലോ പരിസരപ്രദേശങ്ങളിലോ അണക്കെട്ടുണ്ടായാൽ അത് ദേശീയോദ്യാനത്തിനു ഭീഷണിയാകുമെന്നതിൽ സംശയമില്ല. സൈലന്റ്‌വാലിക്കു സമീപമുള്ള ഉൾക്കാടുകളിലെ കന്യാവനങ്ങൾ വെട്ടിത്തെളിച്ച് കഞ്ചാവു കൃഷിക്കും മറ്റുമായുപയോഗിക്കുന്നതും ദേശീയോദ്യാനത്തിനു ഭീഷണിയാകുന്നുണ്ട്. കാട്ടുതീയും മറ്റൊരു ഭീഷണിയാണ്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഒരേപോലെ പ്രവേശിക്കാവുന്നതിനാൽ ഇരുഭാഗത്തുനിന്നുമുള്ള വേട്ടക്കാരും ജൈവജാലങ്ങൾക്ക് അന്തകരാകാറുണ്ട്.REF:- wikipedia.org
No comments:
Post a Comment